ആലപ്പുഴ: ശബരിമലയുടെ വികസന കാര്യത്തില്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കണമെന്നും മണ്ഡലകാലത്തിന്റെ മുന്നൊരുക്കങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് യോജിച്ചുള്ള പ്രവര്‍ത്തനം നടത്തണമെന്നും ദേവസ്വം പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. സ്ത്രീപ്രവേശനം സംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
എന്‍എസ്എസ് തുടങ്ങിയ സംഘടനകളും കേസില്‍ കക്ഷിയാണ്. ഇതുസംബന്ധിച്ചുള്ള വിവാദങ്ങള്‍ക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. വനഭൂമിയുടെ കാര്യത്തിലും യുക്തമായ തീരുമാനമുണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. അഡ്വ. വി. ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: