എടക്കാട്: ബിജെപി എടക്കാട് ഏരിയാ കമ്മറ്റി രൂപീകരിച്ചു. ഭാരവാഹികളായി രഞ്ചിത്ത് നാവത്ത്-പ്രസിഡണ്ട്, കെ.കെ.ജയരാജന്, സി.കെ.രജീഷ്-വൈസ് പ്രസിഡണ്ടുമാര്‍, എന്‍.സുമന്‍ജിത്ത്-സെക്രട്ടറി, എം.പി.അമല്‍, ജിജര്മോന്-സെക്രട്ടറിമാര്‍, സി.ഷമീര്‍ ലാലു, ഒ.വിവേക്, കെ.മഹേഷ്, ശശിധരന് നമ്പ്യാര്‍, ഉത്തമന്, പി.സുദീപ്, ഒ.കെ.ഷീന, അശ്വതി, സജീവന് -കമ്മറ്റി അംഗങ്ങള്‍ എന്നിവരെ തെരഞ്ഞെടുത്തു.
സേതുഭാരതം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ താഴെചൊവ്വ, നടാല്‍ ഓവര്‍ ബ്രിഡ്ജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായും ആരംഭിക്കണമെന്നും തോട്ടട ബസാറില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കണമെന്നും ചാല അമ്മുപ്പറമ്പ് റോഡ് നിര്‍മ്മാണത്തിലെ അഴിമതി അന്വേഷിക്കണമെന്നും യോഗം അധികൃതരോടാവശ്യപ്പെട്ടു. പ്രസിഡണ്ട് ബാബു ഒതയോത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം ഒ.ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ മണ്ഡലം പ്രസിഡണ്ട് അഡ്വ.ശ്രീകാന്ത് രവിവര്‍മ്മ, ജനറല്‍ സെക്രട്ടറി കെ.കെ.ശശിധരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: