ആന വിരണ്ടു

Sunday 21 August 2016 8:12 pm IST

അടൂര്‍: ശൂരനാട് വടക്ക് ഭാഗത്ത് പള്ളിക്കലാറ്റില്‍ കുളിപ്പിക്കാനിറക്കിയ ആന വിരണ്ടോടിയത് പരിഭ്രാന്തി പരത്തി. ഇന്നലെ ഉച്ചക്കുശേഷമാണ് പള്ളിക്കല്‍ സ്വദേശിയുടെ ആനയെ തോട്ടില്‍ കുളിപ്പിക്കാന്‍ കൊണ്ടുവന്നത്. തുടര്‍ന്ന് പാപ്പാന്‍ പറയുന്നത് കേള്‍ക്കാതെ ആന പള്ളിക്കല്‍ ഭാഗത്തേക്ക് ഓടുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ പരിഭ്രാന്തരായി. സംഭവമറിഞ്ഞ് അടൂരില്‍ നിന്നും പൊലീസും എത്തി. ഉടമസ്ഥന്റെ സഹോദരിയുടെ വീട്ടിലേക്കാണ് ആന പോയതെന്നും ആള്‍ക്കാരെ ഓടിക്കുകയോ നാശനഷ്ടം വരുത്തുകയോ ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു. പള്ളിക്കല്‍ ഗണപതി ക്ഷേത്രത്തിന് സമീപം റബര്‍ തോട്ടത്തില്‍ ഇന്നലെ വൈകുന്നേരം ഏഴിന് വടം ഉപയോഗിച്ചു തളച്ചു. ആനയടി പാലത്തിനടുത്താണ് ആനയെ കുളിപ്പിക്കാനിറക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.