അടിമാലി: മരം വീണ് പൊട്ടിയ വൈദ്യുതി ലൈന്‍ വലിച്ചുകെട്ടുന്നതിനിടെ പോസ്റ്റില്‍ നിന്നും വീണ വൈദ്യുതി വകുപ്പ് ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു. അടിമാലി സെക്ഷന്‍ ഓഫീസിലെ ലൈന്മാനായ ചേര്‍ത്തല സ്വദേശി സി എസ് ഷിബു (42) വിനാണ് പരിക്കേറ്റത്.
ഇന്നലെ വൈകിട്ട് മൂന്നു മണിയോടെ ആയിരം ഏക്കറിനു സമീപത്താണ് അപകടം സംഭവിച്ചത്. ആയിരം ഏക്കര്‍ ക്ഷേത്രത്തിനു സമീപം മരം ഓടിഞ്ഞ് വീണ് വൈദ്യുതി ലൈനുകള്‍ പൊട്ടിയിരുന്നു. ഇത് പുന:സ്ഥാപിക്കുന്നതിനിടെ വൈദ്യുതി കാലില്‍ നിന്നും താഴേയ്ക്കു പതിച്ചാണ് അപകടം സംഭവിച്ചത്. ഉടന്‍ തന്നെ ഒപ്പമുണ്ടായിരുന്ന ജീവനക്കാര്‍ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിലേക്ക് മാറ്റി.
അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സയ്ക്കു ശേഷം കോലഞ്ചേരി മെഡിക്കല്‍ കോളേജിലേയ്ക്കു മാറ്റി. ഇടതു കൈക്കും തലയ്ക്കുമാണ് സാരമായി പരിക്കേറ്റിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: