സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യണം : ബിജെപി

Sunday 21 August 2016 9:24 pm IST

കൊടുങ്ങല്ലൂര്‍: തീരദേശമേഖലയില്‍ ലഹരിമാഫിയ നടത്തുന്ന സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും സംഘര്‍ഷങ്ങളും അമര്‍ച്ച ചെയ്യണമെന്ന് ബിജെപി കൈപ്പമംഗലം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കുറ്റക്കാരെ സംരക്ഷിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് പി.എസ്.അനില്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനസമിതി അംഗം പി.ജി.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.വിഭാഗ് സംഘചാലക് കെ.എസ്.പത്മനാഭന്‍, ബിഎംഎസ് മേഖലാ സെക്രട്ടറി കെ.ബി.ജയശങ്കര്‍, മഹിളാമോര്‍ച്ച ജില്ലാസെക്രട്ടറി നിര്‍മല രഘുനാഥ്, എല്‍.കെ.മനോജ്, ഇറ്റിത്തറ സന്തോഷ്, സെല്‍വന്‍ മണക്കാട്ടുപടി, പി.ജി.വിശ്വനാഥന്‍, സി.കെ.പുരുഷോത്തമന്‍, സതീഷ് ആമണ്ടൂര്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.