വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹിലറി ക്ലിന്റനെ വെട്ടിലാക്കി വൈസ് പ്രസിഡന്റ് ജോ ബൈഡന്റെ ആലിംഗനം. പെന്‍സില്‍വേനിയയിലെ സ്ക്രാന്ടനില് തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഇരുവരും കണ്ടുമുട്ടിയപ്പോഴാണ് ക്ലിന്റണ് കുടുങ്ങിയത്.
18 സെക്കന്‍ഡ് ബൈഡന്റെ ആലിംഗനം നീണ്ടു. ഇതിനിടെ പിടിവിടീക്കാന്‍ ബൈഡന്റെ കൈയില്‍ പലതവണ തട്ടിയെങ്കിലും പിടി അയഞ്ഞില്ല. പിന്നീട് ഇരുവരും പങ്കെടുത്ത റാലിയിലെ പ്രസംഗത്തിനുശേഷം ഹിലറി വേദി വിടുമ്പോള്‍ തെന്നിവീഴാനൊരുങ്ങി. അപ്പോഴും വൈസ് പ്രസിഡന്റ് ചാടിവീണു വീഴാതെ പിടിച്ചു.
എന്തായാലും നവ മാധ്യമങ്ങളില്‍ ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ക്ക് വ്യപകമായ പ്രചാരമാണ്. സ്ത്രീകളെ ആലിംഗനം ചെയ്ത് ഇതിനു മുമ്പും ബൈഡന് വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: