ന്യൂദല്‍ഹി: പൊതുബജറ്റ് ഒരു മാസം നേരത്തെയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന. ജനുവരി അവസാനത്തോടെ അവതരിപ്പിച്ചേക്കും. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ചരക്കു സേവന നികുതി കൂടി നടപ്പാകുന്നതിന് പൊതുബജറ്റ് നേരത്തെ അവതരിപ്പിച്ച് പുതിയ സാമ്പത്തിക ആസൂത്രണമാണ് ലക്ഷ്യം. നിലവില്‍ ഫെബ്രുവരിയിലെ അവസാന പ്രവൃത്തിദിവസം ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും മെയില്‍ ധനബില്ലുകള്‍ പാസാക്കുകയുമാണ്. പുതിയ തീരുമാനത്തിലൂടെ വോട്ടോണ്‍ അക്കൗണ്ട് ഒഴിവാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: