ബിജെപി ദേശീയ കൗണ്‍സിലിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ദേശീയ സെക്രട്ടറി എച്ച്. രാജ നിര്‍വ്വഹിക്കുന്നു
കോഴിക്കോട്: കമ്യൂണിസം ലോകത്ത് നാമാവശേഷമായിക്കൊണ്ടിരിക്കുകയാണെന്നും അതിന്റെ തകര്‍ച്ച പൂര്‍ത്തിയായെന്നും ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജ. സപ്തംബര്‍ 23, 24, 25 തിയതികളില്‍ കോഴിക്കോട് നടക്കുന്ന ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പശ്ചിമ ബംഗാളില്‍ തിരിച്ചുവരാനാകാത്ത വിധം സിപിഎം തകര്‍ന്നടിഞ്ഞിരിക്കുന്നു. ചൈനയില്‍ പേരില്‍ മാത്രമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി അവശേഷിക്കുന്നത്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ബിജെപിക്ക് അനൂകൂലമായി മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 15 ശതമാനം വോട്ടാണ് ബിജെപി നേടിയത്. ഇരു മുന്നണികള്‍ക്കും വോട്ടുകള്‍ കുറയുമ്പോള്‍ ബിജെപിക്ക് ക്രമമായി വോട്ടുവര്ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് അദ്ധ്യക്ഷത വഹിച്ചു. ഒ. രാജഗോപാല്‍ എംഎല്‍എ, സി.കെ. പത്മനാഭന്, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, എം.ടി. രമേശ്, കെ. സുരേന്ദ്രന്, കെ.പി. ശ്രീശന് എന്നിവര്‍ സംബന്ധിച്ചു. സി. കൃഷ്ണകുമാര്‍ സ്വാഗതവും, ബി. ഗോപാലകൃഷ്ണന് നന്ദിയും പറഞ്ഞു.
ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടിമാസ്റ്റര്‍, സഹപ്രാന്തപ്രചാരക് എസ്. സുദര്ശനന്, കേസരി മുന്‍ പത്രാധിപര്‍ പി.കെ. സുകുമാരന്‍, ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഗംഗാധരന്, ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ടി. യു. മോഹനന്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി.പ്രകാശ് ബാബു, മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണുക സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. 1967 ലെ ജനസംഘം ദേശീയ സമ്മേളനത്തിന്റെ സംഘാടകരായി പ്രവര്‍ത്തിച്ച അഹല്യാ ശങ്കര്‍, ടി. കെ. മനോഹരന്, ഗംഗാധരന് നായര്‍ തുടങ്ങിയവര്‍ നിലവിളക്ക് തെളിയിച്ചതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: