ന്യൂദല്‍ഹി: സൗജന്യ ഹോസ്റ്റല്‍ സേവനം കോളേജ് അധികൃതര്‍ നിഷേധിച്ചതില്‍ മനംനൊന്ത് പഞ്ചാബിലെ ദേശീയ കായിക താരം ആത്മഹത്യ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി വെച്ചാണ് 20കാരിയായ ഹാന്റ്ബോള്‍ താരം പൂജ ജീവനൊടുക്കിയത്. പാട്യാല ഖല്‍സ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് പൂജ.
യാത്രാച്ചെലവോ ഹോസ്റ്റല്‍ ഫീസോ അടയ്ക്കാന്‍ നിര്‍ധനരായ മാതാപിതാക്കള്‍ക്ക് സാധിക്കില്ലെന്നും പ്രധാനമന്ത്രി ഇടപെടണമെന്നും നാല് പേജുള്ള ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. ഹാന്റ്ബോള്‍ മത്സരത്തില്‍ കോളേജിന് മെഡല്‍ ലഭിക്കാത്തതിലുള്ള വിരോധത്താല്‍ ഒരു കായിക അധ്യാപകനാണ് തനിക്ക് സൗകര്യം നിഷേധിച്ചതെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയുണ്ട്. പാട്യാല പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: