ഒബാമ-നെതന്യാഹു കൂടിക്കാഴ്ച ഇന്ന്

Tuesday 6 March 2012 6:01 pm IST

വാഷിങ്‌ടണ്‍: ഇറാന്‍ പ്രശ്നം ചര്‍ച്ച ചെയ്യാനായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തും. വാഷിങ്‌ടണില്‍ വച്ചാണ് കൂടിക്കാഴ്ച. ആണവ നിലപാടില്‍ ഉറച്ച് നില്‍ക്കുന്ന ഇറാനുമേല്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ കൂടിക്കാഴ്ചയില്‍ നെതനാഹ്യു ഒബാമയോട് ആവശ്യപ്പെടും. ഇറാന് മേല്‍ സൈനിക നീക്കമെന്ന ആവശ്യമായിരിക്കും ഇസ്രായേല്‍ പ്രധാനമായും ആവശ്യപ്പെടുക. നയതന്ത്ര നീക്കങ്ങളിലൂടെ ഇറാനെ വരുതിയില്‍ നിര്‍ത്തുക എന്ന നിലപാടാണ് അമേരിക്കയുടേത്. ഇറാന്‍ ഭരണകൂടത്തിന് മേല്‍ സമ്മര്‍ദ്ദം തീര്‍ക്കുക, എല്ലാ ശ്രമങ്ങളു പരാജയപ്പെടുന്ന പക്ഷം മാത്രം സൈനിക നടപടി എന്ന നയമാണ് അമേരിക്ക സ്വീകരിച്ചിരിക്കുന്നത്. തങ്ങളുടെ നിലനില്‍പ്പിന് ഭീഷണി സൃഷ്ടിക്കുന്ന ഇറാന്റെ ആണവ സമ്പുഷ്ടീകരണം തടയാത്ത പക്ഷം സൈനിക നടപടിയിലേക്ക് നീങ്ങുമെന്ന് ഇസ്രായേല്‍ വ്യക്തമാക്കിയിരുന്നു. ഇറാനെതിരെയുള്ള സൈനിക നടപടിക്ക് അമേരിക്കന്‍ പിന്തുണ നേടിയെടുക്കുക എന്നതാണ് ചര്‍ച്ചയിലൂടെ ഇസ്രായേല്‍ ലക്ഷ്യമിടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.