ന്യൂദൽഹി: തൊഴിൽ നഷ്ടപ്പെട്ട് സൗദിയിൽ കഴിയുന്ന ഭാരതീയരോട് നാട്ടിലേക്ക് തിരിച്ച് വരാൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിൽ ആവശ്യപ്പെട്ടു. തൊഴിലിടങ്ങളിൽ നിന്ന് ലഭിക്കാനുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളേയും സംബന്ധിച്ച് ഇന്ത്യൻ കോൺസുലേറ്റിൽ പരാതി നൽകിയതിന് ശേഷം നാട്ടിലേക്ക് തിരിച്ചവരാനാണ് സുഷമ അഭ്യർഥിച്ചിരിക്കുന്നത്.
നാട്ടിലേക്ക് മടങ്ങുന്നതിനുള്ള ചെലവുകൾ സർക്കാർ വഹിക്കുമെന്നും അടച്ചുപൂട്ടിയ സൗദിയിലെ കമ്പനികളും സൗദി സർക്കാരും തമ്മിൽ ഒത്തുത്തീർപ്പിലെത്തുന്നതോടെ ശമ്പള കുടിശ്ശിക തീർത്തു കിട്ടുമെന്നും സുഷമ ട്വിറ്ററിൽ പറഞ്ഞു.
നടപടിക്രമങ്ങൾ പൂർത്തിയാകാൻ സമയമെടുക്കും, അതിനാൽ സൗദിയിൽ തന്നെ നിന്നിട്ട് കാര്യമില്ലെന്നും സുഷമ ട്വിറ്ററിൽ കൂട്ടിച്ചേർത്തു.
Indian workers in Saudi Arabia – please file your claims and return home. We will bring you back free of charge.
— Sushma Swaraj (@SushmaSwaraj) August 21, 2016
When Saudi Government settles with the Companies which have closed down, your dues will also be paid.
— Sushma Swaraj (@SushmaSwaraj) August 21, 2016
പ്രതികരിക്കാൻ ഇവിടെ എഴുതുക: