തിരംഗയാത്ര; യുവമോര്‍ച്ച ബൈക്ക് റാലി

Monday 22 August 2016 1:43 pm IST

മലപ്പുറം: നിയോജക മണ്ഡലം യുവമോര്‍ച്ച അടിസ്ഥാനത്തില്‍ തിരംഗയാത്ര ബൈക്ക് റാലി സംഘടിപ്പിച്ചു. വണ്ടൂര്‍: റാലി തിരുവാലിയില്‍ നിന്നും ആരംഭിച്ചു. ബിജെപി ജില്ലാ സെക്രട്ടറി കെ.പി.ബാബുരാജ് ജാഥാക്യാപ്റ്റന് പതാക കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ ട്രഷറര്‍ ഷിനോജ് പണിക്കര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി കെ.മനോജ് എന്നിവര്‍ സംസാരിച്ചു. വൈകിട്ട് അഞ്ചിന് കാളികാവിലാണ് റാലി അവസാനിച്ചത്. വള്ളിക്കുന്ന്: തലപ്പാറയില്‍ നിന്നും ആരംഭിച്ച ബൈക്ക് റാലി ഇടിമുഴിക്കല്‍ ആനങ്ങാടിയില്‍ സമാപിച്ചു. ബിജെപി മേഖലാ സെക്രട്ടറി എം.പ്രേമന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജയനിദാസ് അദ്ധ്യക്ഷത വഹിച്ചു. സി.വി.വിനോദ്കുമാര്‍, കോതേരി അയ്യപ്പന്‍, വി.ഗണേശന്‍ എന്നിവര്‍ സംസാരിച്ചു. റാലിക്ക് എം.ഗിരീഷ്‌കുമാര്‍, ബാബുരാജ് എന്നിവര്‍ നേതൃത്വം നല്‍കി. കാടാമ്പുഴ: കോട്ടക്കല്‍ മണ്ഡലത്തിലെ റാലി കുറ്റിപ്പുത്ത് നിന്നും ആരംഭിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് രാജേന്ദ്രന്‍ ജാഥാക്യാപ്റ്റന് പതാക കൈമാറി. കാടാമ്പുഴയില്‍ സമാപന സമ്മേളനം യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി കെ.ടി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.കെ.സജീഷ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സമിതിയംഗം വി.ഉണ്ണികൃഷ്ണന്‍, രഞ്ജിത്ത്, ബാബു, ജിത്തു, ശ്രീജിത്ത്, ഗണേശന്‍, ബിനീഷ് എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.