ഡീസല്‍ മോഷണം; മൂന്നുപേര്‍ പിടിയില്‍

Monday 22 August 2016 1:44 pm IST

പെരിന്തല്‍മണ്ണ: റോഡരികില്‍ നിര്‍ത്തിയിടുന്ന ബസുകളില്‍ നിന്നും ലോറികളില്‍ നിന്നും ഡീസല്‍ മോഷ്ടിച്ച് വില്‍ക്കുന്ന മൂന്നംഗസംഘം പിടിയില്‍. കുളത്തൂര്‍ കറുപ്പത്താല്‍ സ്വദേശി വൈഗ്യന്‍ വീട്ടില്‍ മുഹമ്മദ് മുക്താര്‍(23), കുളത്തൂര്‍ സ്റ്റേഷന്‍പടി തട്ടാന്‍തൊടി വീട്ടില്‍ മുഹമ്മദ് ഫൈസല്‍(18), കിഴക്കേതില്‍ വീട്ടില്‍ അബ്ദുള്‍ സമദ്(18) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി മനഴി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിയില്‍ നിന്നും മോഷണം നടത്തുന്നതിനിടയിലാണ് പ്രതികള്‍ പിടിയിലാകുന്നത്. ഇവരില്‍ നിന്ന് കന്നാസുകളില്‍ നിറച്ച ഡീസലുകളും, ടാറ്റ സുമോ കാറും കസ്റ്റഡിയിലെടുക്കിട്ടുണ്ട്. സിഐ സാജു.കെ.എബ്രാഹം, എസ്‌ഐ ഉസ്മാന്‍, ഷാജഹാന്‍, നിബിന്‍ദാസ്, ലിന്റോ, നെവില്‍, പി.മോഹന്‍ദാസ്, സി.പി.മുരളി, മോഹനകൃഷ്ണന്‍, എന്‍.ടി.കൃഷ്ണകുമാര്‍, അഭിലാഷ്, ഷബീര്‍, സലീന എന്നിവരും ഉണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.