കല്ലുവാതുക്കല്‍: ബാലഗോകുലം കല്ലുവാതുക്കല്‍ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സാംസ്കാരിക സമ്മേളനം നടത്തി. നടന് കൊല്ലം തുളസി ഉദ്ഘാടനം ചെയ്തു. ബാലഗോകുലം ജില്ലാ അദ്ധ്യക്ഷന്‍ ബൈജു ലക്ഷ്മണ് അദ്യക്ഷത വഹിച്ചു. എം.എസ്.ഗോപകുമാരന്‍ നായര്‍ സ്വാഗതംപറഞ്ഞു. സമ്മേളത്തിന്റെ ഭാഗമായി പ്രതിഭകളെ ആദരിക്കുകയും സൗജന്യ വൃക്ഷത്തൈ വിതരണം നടത്തുകയും ചെയ്തു. ബാലഗോകുലത്തിന്റെ ലക്ഷ്യം ആര്‍ഭാടമായ ആഘോഷമല്ല, കൃഷ്ണകഥകളും ഭാരതീയ ദര്‍ശനങ്ങളും മനസിലാക്കി അത് വാക്കിലും പ്രവര്‍ത്തിയിലും കൊണ്ടുവരികയാണെന്ന് ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ ഡോ.പട്ടത്താനം രാധകൃഷ്ണന് പറഞ്ഞു. വേണു കിഴക്കനേല, ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ബി.ബി.ഗോപകുമാര്‍, വേണുകുമാര്‍.എ, എസ്. മണിലാല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: