അരൂക്കുറ്റി: ചേര്‍ത്തല – അരൂക്കുറ്റി റോഡിലെ വടുതല ജങ്ഷന് റോഡ് തകര്‍ന്നു. അപകടങ്ങള്‍ പതിവായിട്ടും റോഡ് നന്നാക്കാന്‍ നടപടിയില്ല.
റോഡ് കുണ്ടും കുഴികളുമായി തകര്‍ന്നിട്ടു നാളുകളായിട്ടും അധികൃതര്‍ക്ക് അനക്കമില്ല. റോഡ് തകര്‍ന്നതോടെ പൊടിശല്യവും രൂക്ഷമാണ്. കൂടാതെ പാണാവള്ളി ഗ്രാമപഞ്ചായത്ത് ഓഫിസിനു സമീപം, വീരമംഗലം, ഓടമ്പള്ളി വളവുകള്‍, പെരുമ്പളം കവല, തൃച്ചാറ്റുകുളം തുടങ്ങി റോഡിന്റെ മറ്റു പ്രധാന ഭാഗങ്ങളിലും അപകടക്കുഴികളുണ്ട്.
റോഡ് നന്നാക്കുന്നതിനു മഴ തടസമാണെന്നാണ് അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ മഴയ്ക്കു ശമനമുണ്ടായിട്ടും റോഡ് അറ്റകുറ്റപ്പണികള്‍ തുടങ്ങിയിട്ടില്ല.
ഇരുചക്രവാഹന യാത്രികര്‍ ഉള്‍പ്പെടെ റോഡിലെ കുഴികളില്‍ അപകടത്തില്‍പ്പെടുകയും ശരീരത്തിനു ക്ഷതമേല്‍ക്കുകയും ചെയ്യുന്നുണ്ട്. തെരുവുവിളക്കുകള്‍ തെളിയാത്തതും അപകടഭീഷണിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: