കൊല്ലം: പത്തനാപുരം പട്ടാഴിയില്‍ മദ്യപാനത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ നാലു പേര്‍ക്ക് കുത്തേറ്റു. കൊട്ടാരക്കര സ്വദേശി അജി, പട്ടാഴി സ്വദേശി അരുണ്‍ രാജ്, ചേര്‍ത്തല സ്വദേശികളായ ജയ്സണ്‍, ബന്‍സിലാല്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്.
ആലപ്പുഴ സ്വദേശിയായ അനൂപ് എന്നയാളാണ് നാലുപേരെയും കുത്തിയത്. ടൈല്‍ തൊഴിലാളികളാണ് ഇവര്‍. രണ്ട് ദിവസം മുമ്പാണ് പ്രദേശത്തെ വാടക വീട്ടില്‍ അനൂപ് താമസിക്കാനെത്തിയത്.
പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷം ഉണ്ടാകുവാനുള്ള കാരണം വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: