മദ്യനിരോധനം ഏര്‍പ്പെടുത്തി

Monday 22 August 2016 8:55 pm IST

പത്തനംതിട്ട: അഷ്ടമിരോഹിണി വള്ളസദ്യ നടക്കുന്ന നാളെയും ആറന്മുള വള്ളംകളി നടക്കുന്ന സെപ്റ്റംബര്‍ 17നും ആറന്മുളയിലും പരിസര പ്രദേശങ്ങളായ കോഴഞ്ചേരി, മല്ലപ്പുഴശേരി, തോട്ടപ്പുഴശേരി എന്നിവിടങ്ങളിലും മദ്യനിരോധനം ഏര്‍പ്പെടുത്തി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവായി. കിടങ്ങന്നൂര്‍ ബിവറേജ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റ് ഉള്‍പ്പടെ കള്ളുഷാപ്പുകളും മദ്യവില്‍പ്പന ശാലകളും തുറക്കാന്‍ പാടില്ലെന്ന് ഉത്തരവില്‍ പറയുന്നു. വ്യക്തികള്‍ മദ്യം ശേഖരിച്ച് സൂക്ഷിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.