ആലപ്പുഴ: സര്‍ക്കാരിന്റെ ഇ-സേവനങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനുള്ള ഡിജിറ്റല്‍ ഇന്ത്യാ പ്രചാരണ വാഹനത്തിന്റെ ജില്ലയിലെ പര്യടനത്തിന് ജില്ലാ കളക്ടര്‍ വീണ എന്‍.മാധവന് ഫഌഗ് ഓഫ് ചെയ്തു.
തപാല്‍, മോട്ടോര്‍ വാഹന വകുപ്പ്, രജിസ്ട്രേഷന് വകുപ്പ്, ബി.എസ്.എന്‍.എല്‍ തുടങ്ങി വിവിധ വകുപ്പുകളുടെ ഇ- സേവനങ്ങള്‍ സംബന്ധിച്ച സ്ലൈഡുകളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. വീഡിയോ പ്രദര്‍ശനം, ബ്രോഷര്‍ വിതരണം, പോസ്റ്റര്‍ പ്രചാരണം, 15 മിനുട്ടുള്ള സ്കിറ്റ്, തത്സമയ പ്രശ്നോത്തരി തുടങ്ങിയ പരിപാടികളും അവതരിപ്പിച്ചു. ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമായ ജനന രജിസ്ട്രേഷന്, മരണ രജിസ്ട്രേഷന്, ഭൂമിയുടെ പ്രമാണം, പരീക്ഷാഫലങ്ങള്‍, ഡ്രൈവിങ് ലൈസന്‍സ്, പാന്‍കാര്‍ഡ്, പാസ്പോര്‍ട്ട്, വാട്ടര്‍ ബില്ല് അടയ്ക്കല്‍, ഇലക്ട്രിസിറ്റി ബില്‍ അടയ്ക്കല്‍, ടെലിഫോണ്‍ ബില്ല് അടയ്ക്കല്‍, റെയില്‍വേ ടിക്കറ്റ് വിവിധ സാമ്പത്തിക സേവനങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ വാഹനത്തില്‍ നിന്ന് അറിയാം.
23ന് നെടുമുടി, മങ്കൊമ്പ് ബ്ലോക്ക് ജങ്ഷന്, 24ന് കിടങ്ങറ, മാന്നാര്‍, 25ന് ചെങ്ങന്നൂര്‍, വെണ്മണി, 26ന് മാവേലിക്കര ടൗണ്‍, ചാരുംമൂട്, 27ന് ആദിക്കാട്ടുകുളങ്ങര, താമരക്കുളം എന്നിവിടങ്ങളില്‍ പര്യടനം ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: