കുമളി: മയക്കുമരുന്ന് ഗുളികയുമായി തമിഴ്നാട്ടില്‍ നിന്നും എത്തിയ യുവാവിനെ കുമളിയില്‍ വച്ച് എക്സൈസ് സംഘം പിടികൂടി. തമിഴ്നാട് ഗൂഡലൂര്‍ സ്വദേശി വിനോദ്കുമാറിനെയാണ് ഞായറാഴ്ച രാത്രി പത്തരയോടെ പിടികൂടിയത്. ആല്പ്രാസോളം എന്ന പേരിലുളള മുപ്പത് ഗുളികകള്‍ ഇയാളില്‍ നിന്നും പിടിച്ചെടുത്തു. മാരക രോഗങ്ങക്ക് മരുന്നായി ഉപയോഗിക്കുന്ന ഷെഡ്യൂള്‍ ഒന്നില്‍പ്പെട്ട ഗുളികകളാണ് പിടിച്ചെടുത്തത്. തമിഴ്നാട് ഗൂഡലൂരിലുളള മെഡിക്കല്‍ ഷോപ്പില്‍ നിന്നും കൂടിയ വിലയ്ക്ക് വാങ്ങിയതാണെന്നും, സ്വന്തം ഉപയോഗത്തിനായി കൊണ്ട്വന്നതാണെന്നും, സ്ഥിരമായി മയക്കുമരുന്ന് ഗുളിക കഴിക്കുന്നയാളാണെന്നും ഇയാള്‍ എക്സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇയാളെപ്പറ്റിയുള്ള കാര്യങ്ങള്‍ അന്വേഷിച്ച് വരികയാണ്. എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ സി. കെ. സുനില്‍രാജ്, റ്റി ആര്. ശെല്‍വരാജ്, പ്രിവന്റീവ് ഓഫീസര്‍ സേവ്യര്‍ പി. ഡി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രാജ്കുമാര് ബി, അനീഷ് റ്റി. എ. ജയന് പി. ജോണ്‍, സുധീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് കേസ് കണ്ടെടുത്തത്. പ്രതിയെ പീരുമേട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: