സിന്ധുവിന് ബിഎംഡബ്ല്യു കാര്‍ സച്ചിന്‍ സമ്മാനിക്കും

Monday 22 August 2016 9:31 pm IST

ഹൈദരാബാദ്: ഒളിമ്പിക് ബാഡ്മിന്റണില്‍ വെള്ളി മെഡല്‍ നേടി ചരിത്രം കുറിച്ച പി.വി. സിന്ധുവിനുള്ള ബിഎംഡബ്ല്യു കാര്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സമ്മാനിക്കും. സച്ചിന്റെ അടുത്ത സുഹൃത്തും ഹൈദരാബാദ് ബാഡ്മിന്റണ്‍ അസോസിയേഷന്‍ പ്രസിഡന്റുമായ വി. ചാമുണ്ഡേശ്വരനാഥാണ് സിന്ധുവിന് കാര്‍ സമ്മാനമായി വാഗ്ദാനം ചെയ്തത്. കഴിഞ്ഞ ലണ്ടന്‍ ഒളിമ്പിക്‌സില്‍ സൈന നെഹ്‌വാള്‍ വെങ്കലം നേടിയപ്പോള്‍ ചാമുണ്ഡേശ്വരനാഥ് പ്രഖ്യാപിച്ച ബിഎംഡബ്ല്യു സച്ചിനാണ് സമ്മാനിച്ചിരുന്നത്. 2012-ല്‍ അണ്ടര്‍ 19 പെണ്‍കുട്ടികളുടെ ഏഷ്യന്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പ് വിജയിച്ചപ്പോള്‍ ലഭിച്ച മാരുതി സ്വിഫ്റ്റ് കാര്‍ സമ്മാനിച്ചതും സച്ചിനായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.