കൂന്നന്താനം: ഡോക്ടര്‍ ദമ്പതികളുടെ വീട്ടില്‍നിന്നും പന്ത്രണ്ടര പവനും 30,000രൂപ വിലവരുന്ന ക്യമറയും മോഷണം പോയി. കൂന്താനം ഇല്ലിക്കലില്‍ വാടകയ്ക്കു താമസിക്കുന്ന ഡോ. ധന്യവാസുദേവന്റ വീട്ടിലാണ് മോഷണം നടന്നത്. തിരുവന്തപുരം കണ്ണമ്മൂല സ്വദേശിയായ അവര്‍ തിരുവല്ല പുഷ്പഗിരി ആശുപത്രിയിലാണ് ജോലിനോക്കുന്നത്. ഞായറാഴ്ച രാത്രിയിലാണ് മോഷണമെന്നു കരുതുന്നു. വേലക്കാരിയെ ബസ് ബസ്സ്റ്റോപ്പില്‍ എത്തിച്ചശേഷം ജോലിക്കുപോയി അടുത്തദിവസം തിരികൈത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വീടിന്റെ പിന്നിലെ വാതില്‍ തകര്‍ത്ത നിലയിലായിരുന്നു. മുറിയ്ക്കുളളില്‍ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണ്ണവും ക്യമറയുമാണ് മോഷ്ടാവ് കൈക്കലാക്കിയത്. ചങ്ങനാശേരി പോലീസ് അന്വഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: