കളമശേരി: ഇടപ്പള്ളി ഭാഗങ്ങളില്‍ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തുന്ന സംഘത്തിലെ രണ്ടു പേര് അറസ്റ്റില്‍. ആലുവ നാലാം മൈല്‍ മനയത്ത് വീട്ടില്‍ റോഷന് (23), ആലുവ ചുണങ്ങംവേലി പള്ളിപ്പറമ്പില്‍ വീട്ടില്‍ റോയി (26) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊച്ചിന് യൂണിവേഴ്സിറ്റി പരിസരങ്ങളില്‍ മോട്ടോര്‍ സൈക്കിളില്‍ കറങ്ങി നടന്ന് രണ്ടു പേര് കഞ്ചാവ് വില്പന നടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പിടികൂടിയ പ്രതികളില്‍ റോഷന് ആലുവ ഹണി വധക്കേസിലും കളമശേരിയിലെ ഒരു കഞ്ചാവ് കേസിലും പ്രതിയാണ് റോയിയുടെ പേരില്‍ കുറുപ്പംപടി പോലീസ് സ്റ്റേഷനില്‍ ഒരു പിടിച്ചുപറി കേസുണ്ട്. പ്രതികളുടെ കൈയില്‍ നിന്നും 140 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു. കളമശ്ശേരി അഡീഷണല്‍ എസ്ഐ സി.ആര്.ജയചന്ദ്രന്, എഎസ്ഐമാരായ ഇബ്രാഹിം ഷുക്കൂര്‍, സുരേഷ് കുമാര്‍, സിപിഒമാരായ റെക്സിന് പൊടുത്താസ്, സുധീഷ്, അനില്‍ എന്‍.പി, ബേസില്‍ ഏലിയാസ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: