ചേര്‍ത്തല: പ്ലസ് വണ്‍ മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള കോഴ്സുകളിലെ പ്രവേശനത്തിന് എന്‍എസ്എസിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംഭാവന വാങ്ങാറേയില്ലെന്ന് പ്രസിഡന്റ് അഡ്വ.പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍. ചേര്‍ത്തല ടൗണ്‍ എന്‍എസ്എസ് കരയോഗത്തിന്റെ ശതാബ്ദി സ്മാരക ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഭാവന വാങ്ങാത്തതിനാല്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൗതികസാഹചര്യങ്ങളും സൗകര്യങ്ങളും നിലനിര്‍ത്താനും മെച്ചപ്പെടുത്താനും എന്‍എസ്എസ് ഏറെ കഷ്ടപ്പെടുന്നു. എന്‍എസ്എസിനേയും നായര്‍ സമുദായത്തേയും സഹായിക്കാനായി ആരും തയ്യാറാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏതു സമുദായത്തിലായാലും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ സംവരണത്തിന്റെ പരിധിയിലാക്കണമെന്ന എന്‍എസ്എസിന്റെ ആവശ്യം പരിഗണിക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ലെന്നും അഡ്വ. നരേന്ദ്രനാഥന്‍ നായര്‍ പറഞ്ഞു. ടൗണ്‍ കരയോഗം പ്രസിഡന്റ് ജി. ശശിധരന് നായര്‍ അധ്യക്ഷനായി. സമുദായാചാര്യന്റെ ഛായാചിത്രം, ചേര്‍ത്തല താലൂക്ക് എന്‍.എസ്.എസ് യൂണിയന് പ്രസിഡന്റ് കെ.പങ്കജാക്ഷപ്പണിക്കര്‍ അനാച്ഛാദനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: