സ്വാതന്ത്ര്യത്തിന്റെ മഹത്വം വിസ്മരിക്കരുത്: ഗവര്‍ണര്‍

Monday 22 August 2016 10:57 pm IST

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ മഹത്വം നാം എന്നും ഓര്‍ക്കേണ്ടതുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. നിരവധിപേര്‍ നടത്തിയ ത്യാഗോജ്ജ്വല പോരാട്ടത്തിനൊടുവിലാണ് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത്. എല്ലാ സാമൂഹ്യജീവികള്‍ക്കും തുല്യതകല്‍പിക്കുന്ന തരത്തിലാണ് നമ്മുടെ ഭരണഘടനാശില്‍പികള്‍ അതു തയ്യാറാക്കിയിട്ടുള്ളതെന്നും ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. സ്വാതന്ത്ര്യസമരസേനാനികളെ ആദരിക്കാന്‍ രാജ്ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. രാജ്യപുരോഗതിക്കായി ഭരണഘടന അനുശാസിക്കുന്ന കാര്യങ്ങള്‍ക്ക് വിധേയമായി നിലകൊള്

സ്വാതന്ത്ര്യസമരസേനാനികളെ ആദരിക്കാനായി രാജ്ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ ഗാന്ധിയന്‍ പി. ഗോപിനാഥന്‍ നായരോടും അഡ്വ. കെ. അയ്യപ്പന്‍ പിള്ളയോടും ഗവര്‍ണര്‍ പി. സദാശിവം സൗഹൃദ സംഭാഷണത്തില്‍

ളാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാകണം. ദേശീയ പതാകയെയും ഗാനത്തെയും എന്നും മാനിക്കണം. നമ്മുടെ സമ്പത്തുകളായ നദികളും പുഴകളും കാടുകളും സംരക്ഷിക്കപ്പെടേണ്ടതാണ്. ഇതിനായി കുട്ടികള്‍ ഒന്നിച്ചണിചേരണമെന്നും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കുന്ന തരത്തിലുള്ള ചിന്തയോ പ്രവൃത്തിയോ അരുതെന്നും ഗവര്‍ണര്‍ പറഞ്ഞു.
സ്വാതന്ത്ര്യസമരസേനാനികളായ ഗാന്ധിയന്‍ പി. ഗോപിനാഥന്‍ നായര്‍, അഡ്വ. കെ. അയ്യപ്പന്‍ പിള്ള എന്നിവരെ ഗവര്‍ണര്‍ പൊന്നാടയണിയിച്ച് ആദരിച്ചു. തലസ്ഥാനത്തെ തെരഞ്ഞെടുത്ത സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ ദേശഭക്തിഗാനങ്ങള്‍ ആലപിച്ചു. ഗവര്‍ണറുടെ പത്നി സരസ്വതി സദാശിവം, രാജ്ഭവന്‍ സെക്രട്ടറി ഡോ. ദേവേന്ദ്രകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്വതന്ത്രസമര സേനാനി കെ.ഈ. മാമനെ പരിപാടിക്ക് ശേഷം ഗവര്‍ണര്‍ സന്ദര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.