വാഹനാപകടങ്ങള്‍ക്ക് വ്യവസ്ഥ ചെയ്തിരിക്കുന്ന വന്‍ ശിക്ഷകള്‍ മോട്ടോര്‍ വ്യവസായ രംഗത്ത് നിന്നു തൊഴിലാളികളെ ഭയപ്പെടുത്തി ഒഴിവാക്കും. ബില്ലില്‍ ലക്ഷക്കണക്കിനുള്ള മോട്ടോര്‍ തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷയെപ്പറ്റി ഒന്നും പറയുന്നില്ല. ബില്ലില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബി. ശിവജി സുദര്ശനന് ആവശ്യപ്പെട്ടു. എ.സി. കൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു.
ബിഎംഎസ് സംസ്ഥാന സംഘടനാസെക്രട്ടറി സി.വി. രാജേഷ് മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന സെക്രട്ടറി ആര്. രഘുരാജ്, സി. ജ്യോതിഷ് കുമാര്‍, ഫെഡറേഷന് സെക്രട്ടറി സിബി വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു. റോഡ് സുരക്ഷാബില്‍ പിന്‍വലിക്കണമെന്നും പ്രമേയത്തിലൂടെ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: