പിണറായി പ്രതിയോഗികളെ വകവരുത്തുന്നു: കുമ്മനം

Monday 22 August 2016 7:07 pm IST

തിരുവനന്തപുരം: പോലീസിനെയും അണികളെയും ഉപയോഗിച്ച് പിണറായി പ്രതിയോഗികളെ വകവരുത്തുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരെ അക്രമിക്കുന്ന മാര്‍ക്‌സിസ്റ്റ് പോലീസ് ഭീകരവാഴ്ചക്കെതിരെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന് സമയമില്ല. രാഷ്ട്രീയ പ്രതിയോഗികളെ വെട്ടിവീഴ്ത്താന്‍ പാര്‍ട്ടി സഖാക്കളെ തെരുവിലിറക്കുകയാണ് മുഖ്യമന്ത്രിയും നേതാക്കളും. കേരളം മതരാഷ്ട്രീയ ഭീകര പ്രവര്‍ത്തനങ്ങളുടെ താവളമായി. സാമൂഹിക സമത്വം പിച്ചിചീന്തപ്പെട്ടു. ശ്രീനാരായണ ഗുരുദേവനെയും ചട്ടമ്പിസ്വാമികളെയും മഹാത്മാ അയ്യങ്കാളിയേയും പണ്ഡിറ്റ് കറുപ്പനേയും അധിക്ഷേപിച്ച മാര്‍കിസ്റ്റുകാര്‍ ഭക്തവേഷം കെട്ടിയെത്തുന്നത് സമുദായങ്ങളില്‍ ഭിന്നതയുണ്ടാക്കാനാണ്. ക്ഷേത്രാചാരങ്ങളും അനുഷ്ഠാനങ്ങളും കമ്മ്യൂണിസ്റ്റുകാരന്‍ പഠിപ്പിക്കുമെന്നനിലയിലേക്ക് എത്തി. ഇത് കൈയുംകെട്ടി നോക്കിനില്‍ക്കാനാവില്ല, കുമ്മനം പറഞ്ഞു. ശ്രീകൃഷ്ണജയന്തി ശോഭായാത്രയ്ക്ക് പല സ്ഥലങ്ങളിലും അനുമതി നല്‍കുന്നില്ല. സിപിഎം അണികള്‍ പോലീസും പോലീസുകാര്‍ പാര്‍ട്ടി അണികളുമായ കാഴ്ചയാണ് സംസ്ഥാനത്ത്,കുമ്മനം പരിഹസിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.