നാടൊരുങ്ങി; നാളെ കൃഷ്ണലീലകള്‍

Tuesday 23 August 2016 10:15 am IST

വടകര: വടകര താലൂക്കില്‍ 75 ശോഭായാത്രകള്‍ നടക്കും. ഇതിന്റെ ഭാഗമായി 101 കേന്ദ്രങ്ങളില്‍ പതാകദിനാചരണവും വൃക്ഷത്തൈനടലും നടത്തി. ചോറോട്, വില്യാപ്പള്ളി, മണിയൂര്‍, തിരുവള്ളൂര്‍, അഴിയൂര്‍ എന്നീ പഞ്ചായത്തുകളിലും വടകര മുനിസിപ്പാലിറ്റിയുമായി 75 ശോഭായാത്രകള്‍ നടക്കുക. ആയഞ്ചേരി, വില്യാപ്പള്ളി, ഓര്‍ക്കാട്ടേരി, വടകര ടൗണ്‍ എന്നിവിടങ്ങളില്‍ മഹാശോഭായാത്രകള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. വടകരയില്‍ നടക്കുന്ന മഹാശോഭായാത്ര ബാലഗോകുലം സംസ്ഥാന സെക്രട്ടറി വി. ഹരികുമാര്‍ ഉദ്ഘാടനം ചെയ്യും. വില്യാപ്പള്ളിയില്‍, വില്യാപ്പള്ളി യുപി സ്‌കൂള്‍, ചേരിപ്പൊയില്‍, പൊന്മേരി, കൊറ്റംവെള്ളി, തിരുമന, കുളത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നാരംഭിക്കുന്ന ശോഭായാത്രകള്‍ തിരുമന മഹാവിഷ്ണുക്ഷേത്രത്തിന് സമീപം സംഗമിച്ച് മഹാശാഭയാത്രയായി വില്ല്യാപ്പള്ളി ടൗണ്‍ വഴി പൊന്മേരി ക്ഷേത്രത്തില്‍ സമാപിക്കും. ഇതുസംബന്ധിച്ച് ചേര്‍ന്ന ആഘോഷകമ്മിറ്റി യോഗത്തില്‍ ആഘോഷകമ്മിറ്റി പ്രസിഡന്റ് അരീക്കല്‍ രാജന്‍ അധ്യക്ഷത വഹിച്ചു. ആഘോഷപ്രമുഖ് ലിബേഷ്, ഷിനോജ് എന്നിവര്‍ സംസാരിച്ചു. കുറിഞ്ഞാലിയോട് ശ്രീകൃഷ്ണഭജനമഠത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണജയന്തി ആഘോഷിക്കും. ശോഭയാത്ര, കുരിക്കിലാട് അയ്യപ്പക്ഷേത്രത്തില്‍ നിന്നാരംഭിച്ചു ഭജനമഠത്തില്‍ സമാപിക്കും. മേപ്പയ്യൂര്‍: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ മേപ്പയ്യൂരില്‍ ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മേപ്പയ്യൂര്‍-കണ്ഠമനശാലാക്ഷേത്രം, രാവറ്റമംഗലം വിഷ്ണുക്ഷേത്രപരിസരം, കാട്ടുമഠ പരദേവതാക്ഷേത്ര പരിസരം, വിളയാട്ടൂര്‍ കുട്ടിച്ചാത്തന്‍ കണ്ടി ക്ഷേത്രപരിസരം, കീഴ്പ്പയ്യൂര്‍ വെസ്റ്റ് അയ്യപ്പ ഭജനമഠം, ഒളോരപാറഎന്നിവിടങ്ങളില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്രകള്‍ മേപ്പയ്യൂര്‍ ഹൈസ്‌കൂളിന് സമീപം, അമ്പാടി നഗറില്‍ സംഗമിച്ച് മഹാശോഭായാത്രയായി മേപ്പയ്യൂര്‍ നഗരപ്രദക്ഷിണത്തിന് ശേഷം ദ്വാരകാനഗറില്‍ സമാപിക്കും. ബാലുശ്ശേരി: ബാലുശ്ശേരിയില്‍ പുത്തൂര്‍വട്ടം അയ്യപ്പഭജനമഠം, നിര്‍മ്മല്ലൂര്‍ ശ്രീ അയ്യപ്പ ഭജനഠം, ബാലുശ്ശേരി കോട്ട പരദേവതാക്ഷേത്രം, പൊന്നരം തെരു മഹാഗണപതി ക്ഷേത്രം, മണ്ണാംപൊയില്‍ പരദേവതാക്ഷേത്രം, കുന്നത്തെരു മഹാഗണപതി ക്ഷേത്രം, പള്ളിക്കര ശ്രീ മഹാവിഷ്ണു-സുദര്‍ശനമൂര്‍ത്തി ക്ഷേത്രം, വൈകുണ്ഡം ശ്രീ മഹാവിഷ്ണുക്ഷേത്രം, അറപ്പീടിക, എന്നിവിടങ്ങളില്‍ നിന്നും ആരംഭിക്കുന്ന ഉപശോഭായാത്രകള്‍ വൈകീട്ട് അഞ്ചിന് ബാലുശ്ശേരി ബ്ലോക്ക് റോഡ് ജംങ്ങ്ഷനിലെ ശ്രീ കൃഷ്ണ ഭജനമഠത്തില്‍ സംഗമിച്ച് മഹാശോഭായാത്രയായി ബാലുശ്ശേരി ടൗണിലൂടെ ചിറക്കല്‍കാവ് ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ സമാപിക്കും. പേരാമ്പ്ര: പേരാമ്പ്ര താലൂക്കില്‍ 13 സ്ഥലങ്ങളില്‍ മഹാശോഭായാത്ര നടക്കും. പേരാമ്പ്ര നഗരം , കൂത്താളി, വെള്ളിയൂര്‍, കല്‍പത്തൂര്‍, തുറയൂര്‍, മുയിപ്പോത്ത്, കിഴക്കന്‍ പേരാമ്പ്ര, ചെറുവണ്ണൂര്‍, നടുവണ്ണൂര്‍, മന്ദങ്കാവ്,മേപ്പയ്യൂര്‍, കോടേരി ചാല്‍, കായണ്ണ എന്നീ സ്ഥലങ്ങളിലാണ് മഹാശോഭായാത്ര നടക്കുന്നത് പേരാമ്പ്ര ടൗണില്‍ ആക്കൂ പറമ്പ് വാല്യക്കോട്, എരവട്ടൂര്‍, കൈപ്രം, കുന്നത്ത് കുനി, , എരവട്ടൂര്‍, കല്ലോട് ,തച്ചറത്തു കണ്ടി, ശിവജി നഗര്‍, ഉണ്ണിക്കുന്നുംചാല്‍ എന്നിവിടങ്ങളില്‍ നിന്നാരംഭിക്കുന്ന ശോഭായാത്രകള്‍കല്ലോട് വയങ്ങോട്ടുമ്മല്‍ ശ്രീ പരദേവത ക്ഷേത്രത്തില്‍ സംഗമിച്ച് മഹാശോഭായാത്രയായി നഗരം ചുറ്റി ശ്രീ എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ സമാപിക്കും. ഗോ പൂജ, കലാമത്സരങ്ങള്‍, ഉറിയടി തുടങ്ങിയവയും നടന്നു. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തില്‍ ബാലഗോകുലം പേരാമ്പ്ര താലൂക്ക് രക്ഷാധികാരി പി.സി. സുരേന്ദ്രനാഥ്, പ്രസിഡണ്ട് ഇ.വി.രാജീവന്‍,കാര്യദര്‍ശി, സി.പി ബിജു, താലുക്ക് ആഘോഷ പ്രമുഖ് ശ്രീരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.