കോഴിക്കോട്: നാദാപുരത്തെ ലീഗ് പ്രവര്ത്തകന് മുഹമ്മദ് അസ്ലമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ പ്രവര്ത്തകന് അറസ്റ്റില്‍. വളയം സ്വദേശി കുട്ടു എന്ന നിധിന് ആണ് അറസ്റ്റിലായത്. ഇയാളാണ് പ്രതികള്‍ക്ക് ഇന്നോവ കാര്‍ നല്‍കിയതെന്ന് പോലീസ് പറഞ്ഞു.
എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നില്ല. ഇന്നാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. നിധിനെ ചോദ്യം ചെയ്തതില്‍ നിന്നും പ്രതികളുടെ പേരുവിവരങ്ങടക്കമുള്ള എല്ലാവിവരങ്ങളും പോലീസിന് ലഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ഉടന്‍ അറസ്റ്റു ചെയ്തേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: