സംസ്‌കൃതം ലോകഭാഷകളുടെ മാതാവ്: പി.സഫറുള്ള

Tuesday 23 August 2016 10:24 am IST

മലപ്പുറം: ലോകഭാഷകളുടെ മാതാവാണ് സംസ്‌കൃതമെന്നും സംസ്‌കൃതപഠനത്തിലൂടെ സാംസ്‌കാരിക മുന്നേറ്റം സാധ്യമാകുമെന്നും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.സഫറുള്ള. സംസ്‌കൃത അക്കാദമിക് കൗണ്‍സിലും തവനൂര്‍ വില്വമംഗലം സ്മാരക ട്രസ്റ്റും സംയുക്തമായി നടത്തിയ ശ്രീകൃഷ്ണ കര്‍ണ്ണാമൃത പാരായണ മത്സരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വില്വമംഗലം സ്മാരക ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ വി.എം.സി.നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കരിക്കുലം കമ്മറ്റി ചെയര്‍മാന്‍ എം.എസ്.ശര്‍മ്മ, എംഎസ്പി ഹൈസ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകന്‍ ജി.ബി.മുരളി, ട്രസ്റ്റ് സെക്രട്ടറി ഗോപിനാഥന്‍, സംസ്‌കൃത കൗണ്‍സില്‍ സെക്രട്ടറി നാരായണന്‍, സ്‌കൂള്‍ ലീഡര്‍ എം.സൗഭാഗ്യ എന്നിവര്‍ സംസാരിച്ചു. എല്‍പി മുതല്‍ ഹയര്‍സെക്കണ്ടറി വരെ നാല് വിഭാഗങ്ങളിലായിരുന്നു മത്സരം. വിജയികള്‍: എല്‍പി വിഭാഗം ഒന്നാം സ്ഥാനം കെ.അഭിനവ്(കെവിയുപിഎസ് കക്കാടിപ്പുറം), രണ്ടാംസ്ഥാനം ഇ.എം.ശ്രീലക്ഷ്മി (സിപിഎന്‍പിയുഎസ് വട്ടംകുളം). യുപി വിഭാഗം ഒന്നാം സ്ഥാനം കെ.ആര്യ(കെവിയുപിഎസ് കക്കാടിപ്പുറം), രണ്ടാം സ്ഥാനം ടി.എ.ഗോപിക(സിപിഎന്‍പിയുഎസ് വട്ടംകുളം). ഹൈസ്‌ക്കൂള്‍ വിഭാഗം ഒന്നാം സ്ഥാനം ആര്യശ്രീ, ടി.അജിത്ത്(ജിഎച്ച്എസ്എസ് എടപ്പാള്‍), രണ്ടാം സ്ഥാനം പി.കെ.ലുഷികേശ്(ജിബിഎച്ച്എസ്എസ് മഞ്ചേരി). മൂന്നാം സ്ഥാനം കൃഷ്‌ണേന്ദു(ജിജിഎച്ച്എസ്എസ് വണ്ടൂര്‍).

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.