ചരിത്ര സ്മൃതികളുണര്‍ത്തി ബിജെപി തിരംഗയാത്ര

Tuesday 23 August 2016 10:49 am IST

കാസര്‍കോട്: സ്വാതന്ത്ര്യത്തിന്റെ 70ാം വാര്‍ഷികത്തോടനുബന്ധിച്ച് ദേശ സ്‌നേഹത്തിന്റെ ആവേശം വിതറി ബിജെപി ജില്ലയില്‍ നിയോജക മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ തിരംഗയാത്ര സംഘടിപ്പിച്ചു. കാസര്‍കോട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തിരംഗയാത്ര ബിജെപി ദേശീയ സമിതിയംഗം എം.സഞ്ജീവ ഷെട്ടി മണ്ഡലം പ്രസിഡണ്ട് സുധാമ ഗോസാഡയ്ക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനരല്‍ സെക്രട്ടറി ഹരീഷ് നാരംപാടി, രമപ്പ മഞ്ചേശ്വരം തുടങ്ങിയവര്‍ സംബന്ധിച്ചു. ഉദുമ: ബിജെപി ഉദുമ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ചരിത്ര സ്മൃതികള്‍ ഉണര്‍ത്തുന്ന ചന്ദ്രഗിരി കോട്ടയില്‍ നിന്നും പ്രയാണം ആരംഭിച്ച വാഹന റാലി ബേക്കല്‍കോട്ടയില്‍ സമാപിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് മണ്ഡലം പ്രസിഡന്റ് കെ.ടി.പുരുഷോത്തമന് ദേശീയപതാക കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് നഞ്ചില്‍ കുഞ്ഞിരാമന്‍, ജില്ലാ സെക്രട്ടറി പുല്ലൂര്‍ കുഞ്ഞിരാമന്‍, ജില്ലാ ട്രഷറര്‍ ജി.ചന്ദ്രന്‍, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.പി.ഹരീഷ്, യുവമോര്‍ച്ച ഉദുമ മണ്ഡലം പ്രസിഡന്റ് എം.പ്രദീപ് കൂട്ടക്കനി തുടങ്ങിയവര്‍ സംബന്ധിച്ചു. സമാപന യോഗത്തില്‍ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.ആര്‍.സുനില്‍ പ്രഭാഷണം നടത്തി. വൈ.കൃഷ്ണദാസ് സ്വാഗതവും, എന്‍.ബാബുരാജ് നന്ദിയും പറഞ്ഞു. കാഞ്ഞങ്ങാട്: സ്വാതന്ത്ര്യത്തിന്റെ 70ാം വാര്‍ഷികത്തോടനുബന്ധിച്ച് ബിജെപി കാഞ്ഞങ്ങാട് മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച തിരംഗയാത്ര ബൈക്ക് റാലി പാണത്തൂരില്‍ ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എന്‍.മധു അധ്യക്ഷത വഹിച്ചു. വിവിധ സ്ഥലങ്ങളില്‍ നല്‍കിയ സ്വീകരണങ്ങളില്‍ ജില്ലാ സെക്രട്ടറി ബളാല്‍ കുഞ്ഞിക്കണ്ണന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി മനു മേലത്ത്, മണ്ഡലം സെക്രട്ടറി അശോകന്‍ മേലത്ത്, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് നടന്ന സമാപന സമ്മേളനം ദേശീയ സമിതിയംഗം മടിക്കൈ കമ്മാരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍, ജില്ലാ സെക്രട്ടറി എം.ബല്‍രാജ്, മണ്ഡലം പ്രസിഡന്റ് എന്‍.മധു, മണ്ഡലം ജനറല്‍ സെക്രട്ടറി പ്രേംരാജ് എന്നിവര്‍ സംസാരിച്ചു. നീലേശ്വരം: ബിജെപി നീലേശ്വരം മുനിസിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന തിരംഗയാത്ര മണ്ഡലം ജനറല്‍ സെക്രട്ടറി വെങ്ങാട്ട് കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ പ്രസിഡന്റ് പി.വി.സുകുമാരന്‍, ജനറല്‍ സെക്രട്ടറി പി.മോഹനന്‍, വി.കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.