ശ്രീകൃഷ്ണ ജന്മാഷ്ടമി

Tuesday 23 August 2016 10:50 am IST

കാസര്‍കോട്: മംഗലാപുരം കൊടിയാല്‍ബൈല്‍ കല്‍ക്കൂറ പ്രതിഷ്ഠാന, പാറക്കട്ട കന്നഡ ഗ്രാമ കരാവളി സാംസ്‌കൃതിക പ്രതിഷ്ഠാന, കോട്ടക്കണി രാംനഗര്‍ ശ്രീരാമനാഥ സാംസ്‌കൃതിക ഭവന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ശ്രീ രാമനാഥ ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണ ജന്മാഷ്ടമി ഉത്സവവും ജില്ലാതല ശ്രീകൃഷ്ണ വേഷ മത്സരവും 24ന് രാവിലെ 9 മുതല്‍ കോട്ടക്കണി ശ്രീ രാമനാഥ സാംസ്‌കൃതിക ഭവനില്‍ നടക്കും. രാവിലെ 9ന് ദാസകീര്‍ത്തനം, 10ന് സഭാപരിപാടി രവീശ തന്ത്രി കുണ്ടാര്‍ ഉദ്ഘാടനം ചെയ്യും. പുരുഷോത്തമ നായ്ക് അധ്യക്ഷത വഹിക്കും. അരുണ്‍ എഞ്ചിനീയര്‍ മുഖ്യാതിഥിയാകും. കെ.രാധാകൃഷ്ണ, ശിവരാമ, ഗണപതി കോട്ടക്കണി എന്നിവര്‍ സംബന്ധിക്കും. ശ്രീകൃഷ്ണ വേഷ മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ 23ന് ഉച്ചക്ക് 3 മുതല്‍ 7 മണി വരെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. അഷ്ടമി ദിവസം തൈര്കലം ഉടയ്ക്കല്‍ മത്സരം നടക്കും. ഫോണ്‍: 9847815654. ബദിയടുക്ക: കെടെഞ്ചി ശ്രീ വിഷ്ണുപ്രിയാ ഭജന സംഘത്തിന്റെ ആഭിമുഖ്യത്തില്‍ 24ന് ബദിയടുക്ക പൂമാണി-കിന്നിമാണി സന്നിധിയില്‍ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷവും ശോഭയാത്രയും നടത്തും. രാവിലെ 9ന് മഹാഗണപതിഹോമം, 9.30 മുതല്‍ ഭജന, 10.30ന് ഗോപൂജ, 10.45ന് പുരാണ പ്രശ്‌നോത്തരി, ഉച്ചക്ക് 12ന് ആദ്ധ്യാത്മിക സദസ്സ്, ചടങ്ങില്‍ രാമ മാസ്റ്റര്‍ ഇക്കേരിയെ ആദരിക്കും. 1ന് പ്രസാദ ഭോജനം, വൈകുന്നേരം 4ന് ശോഭയാത്ര കിന്നിമാണി ദൈവസ്ഥാനത്തു നിന്നും ആരംഭിച്ച് ബദിയടുക്ക നഗരത്തിലൂടെ കെടെഞ്ചി സ്രീ മഹാവിഷ്ണു ക്ഷേത്ര സന്നിധിയില്‍ സമാപിക്കും. നീലേശ്വരം: പള്ളിക്കര കുമാരന്‍കുളങ്ങര ശ്രീ ലക്ഷ്മി നാരായണ ക്ഷേത്രത്തിലെ ശ്രീകൃഷ്ണ ജന്മാഷ്ടമിയോടനുബന്ധിച്ച് 24ന് വിശേഷാല്‍ പൂജകളോടും പ്രത്യേക വഴിപാടുകളോടും കൂടി ആഘോഷിക്കും. രാവിലെ 5ന് ഗണപതിഹോമം, 6മുതല്‍ അസ്തമയം 6വരെ അഖണ്ഡ നാമജപം, രാവിലെ 8.30ന് ഉഷപൂജ, 12ന് ഉച്ചപ്പൂജ, പ്രസാദവിതരണം, തുടര്‍ന്ന് നിറമാല, വൈകുന്നേരം ദീപാരാധന, തായമ്പക, വിളക്കുപൂജ, ഭജന, അത്താഴപൂജ, ചന്ദ്രോദയത്തിന് ദശപുഷ്പങ്ങള്‍കൊണ്ട് അര്‍ഘ്യപൂജ എന്നിവ നടക്കും. പാലക്കുന്ന്: പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തോടനുബന്ധിച്ച് സൂര്യാസ്തമയം മുതല്‍ ചന്ദ്രോദയം വരെ വിവിധ ഭജന സംഘങ്ങള്‍ ഭജന നടത്തും. നീലേശ്വരം: പേരോല്‍ ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ ശ്രീകൃഷ്ണജന്മാഷ്ടമിയോടനുബന്ധിച്ച് നാളെ രാവിലെ 8ന് ഉഷപൂജ, തുടര്‍ന്ന് പഞ്ചാമൃതം, ഇളനീര്‍ അഭിഷേകം, ഉച്ചക്ക് 12ന് ഉച്ചപൂജ, വൈകുന്നേരം 6ന് ഭജന, സഹസ്രനാമാര്‍ച്ചന, രാത്രിപൂജ, രാത്രി 11.46ന് അര്‍ഘ്യ സമര്‍പ്പണം, തുടര്‍ന്ന് പ്രസാദവിതരണം. ഉദുമ: ഉദയമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ശീ കൃഷ്ണജന്മാഷ്ടമിയോടനുബന്ധിച്ച് നാളെ രാവിലെ 10ന് യക്ഷഗാന താളമദ്ദള, ഉച്ചക്ക് 12.30ന് ഉച്ചപൂജ, സന്ധ്യാദീപം മുതല്‍ ചന്ദ്രോദയം വരെ ഭജന, രാത്രി 8ന് അത്താഴപൂജ, രാത്രി 12ന് മഹാപൂജ, പ്രസാദ വിതരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.