മലപ്പുറം: ദേശീയ പാതയിൽ കാലിക്കട്ട് യൂണിവേഴ്സിറ്റിക്ക് സമീപം പാണമ്പ്രയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് നാൽപതോളം പേർക്കു പരിക്കേറ്റു.തിരൂരിലേക്കുള്ള ബസും കോഴിക്കോട്ടേക്കുള്ള ബസുമാണു കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: