പ്രയാറിനെ പിന്തുണച്ച് ഡിസിസി നേതാവ്

Tuesday 23 August 2016 12:27 pm IST

കൊല്ലം: കോണ്‍ഗ്രസ് സംസ്ഥാനനേതൃത്വം ഒന്നടങ്കം കടുത്ത മൗനംപാലിച്ച് പ്രയാര്‍ ഗോപാലകൃഷ്ണനെ ഒറ്റപ്പെടുത്തുന്ന സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് പിന്തുണയുമായി ഡിസിസി വൈസ്പ്രസിഡന്റ് പി.ജര്‍മിയസ് രംഗത്ത്. ശബരിമലയുടെ ആചാരാനുഷ്ഠാനങ്ങളിലും വിശ്വാസപ്രമാണങ്ങളിലും വെള്ളം ചേര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന തന്റെ നിലപാട് നിര്‍ഭയമായി മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖത്ത് നോക്കി പറയുകയാണ് പ്രയാര്‍ ചെയ്തതെന്ന് ജര്‍മിയാസ് ചൂണ്ടിക്കാട്ടി. അയ്യപ്പഭക്തരുടെ കാവല്‍ഭടനും നട്ടെല്ലുള്ള നേതാവുമാണെന്ന് പ്രയാര്‍ ഇതിലൂടെ തെളിയിച്ചു. കഴിഞ്ഞ ശ്രീകൃഷ്ണജയന്തിക്ക് ഗുരുദേവനെ കുരിശില്‍ തറച്ച് പുലിവാല് പിടിച്ചതുപോലെ ദുര്യോഗം ശബരിമല വിഷയത്തിലും സിപിഎമ്മിനെ കാത്തിരിക്കുകയാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.