ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് നാളെ കശ്മീര്‍ സന്ദര്‍ശിക്കും. കശ്മീര്‍ താഴ്വരയിലെ വിവിധ ഭാഗങ്ങളില്‍ തുടര്‍ച്ചയായ 46-ാം ദിവസവും സംഘര്‍ഷങ്ങള്‍ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് രാജ്നാഥ് സിങ് കശ്മീര്‍ സന്ദര്‍ശിക്കുന്നത്.
ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്റിഷിയും രാജ്നാഥിനെ അനുഗമിച്ച് കൂടെയുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഹിസ്ബുള്‍ ഭീകരന് ബുര്‍ഹാന്‍ വാനിയുടെ വധത്തെ തുടര്‍ന്ന് ജൂലൈ ഒന്‍പത് മുതല്‍ കശ്മീരില്‍ ഉടലെടുത്ത സംഘര്‍ഷങ്ങളില്‍ ഇതുവരെയായി 68 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 66 സാധാരണക്കാരും രണ്ട് പോലീസുകാരും ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: