കറാച്ചി: പാക്കിസ്ഥാനെ ‘ലോകത്തിന്റെ അര്‍ബുദം’ എന്നു വിശേഷിപ്പിച്ച മുത്താഹിദ് ഖ്വാമി മുവ്മെന്റ് (എംക്യുഎം) നേതാവ് അല്‍താഫ് ഹുസൈനെതിരേ പാക്കിസ്ഥാനില്‍ രാജ്യദ്രോഹക്കുറ്റത്തിനു കേസ്.
പാക്കിസ്ഥാന് വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയ കുറ്റത്തിന് അല്‍താഫ് ഹുസൈനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായി സിന്ധ് പോലീസ് മേധാവി എ.ഡി.ഖ്വാജ അറിയിച്ചു.
കഴിഞ്ഞദിവസം കറാച്ചി പ്രസ്ക്ലബ്ബിനു മുന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ സമരത്തിനിടെയായിരുന്നു അല്താഫിന്റെ വിവാദപ്രസംഗം. രണ്ട് കേസുകളാണ് ഇയാള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് എക്സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.
പോലീസ് ആസ്ഥാനത്ത് ഉന്നതതലയോഗം ചേര്‍ന്നതിനുശേഷമാണ് അല്താഫിനെതിരേ രാജ്യദ്രോഹക്കേസ് ചുമത്താന്‍ പോലീസ് തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: