മൂന്നാര്‍: എടിഎം കാര്‍ഡ് മോഷ്ടിച്ച് പണം അപഹരിച്ച യുവാവ് പോലീസ് പിടിയിലായി. മൂന്നാര്‍ പെരിയവര എസ്റ്റേറ്റ് പുതുക്കാട് ഡിവിഷനിലെ അയ്യപ്പനാണ്(31) പിടിയിലായത്. പെരിയവര എസ്റ്റേറ്റില്‍ തന്നെയുള്ള ചുടലമണി എന്നയാളുടെ എടിഎം ആണ് മോഷ്ടിച്ചത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി ചുടലയുടെ വീട്ടില്‍ അയ്യപ്പന് എത്തി 3000 മൂവായിരം രൂപയും വീട്ടുലുണ്ടായിരുന്ന 4 എടിഎം കാര്‍ഡുകളും മോഷ്ടിച്ചിരുന്നു. ടൗണിലെത്തിയ പ്രതി എടിഎം കാര്‍ഡിനു പിന്നില്‍ കുറിച്ചിരുന്ന രഹസ്യ നമ്പറുപയോഗിച്ചാണ് പണം പിന്‍വലിച്ചത്. പണം പിന്‍വലിച്ചതോടെ മൊബൈലില്‍ വന്ന മെസേജിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എറ്റിഎമ്മിലൂടെയാണ് പണം പിന്‍വലിച്ചതെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മൂന്നാര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
സിസിടിവി ദ്യശ്യങ്ങളുടെ പരിശോധനയിലാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് എസ്ഐ വിഷ്ണുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: