ആലപ്പുഴ: നഗരത്തില്‍ വര്‍ദ്ധിച്ചുവരുന്ന മദ്യ-മയക്കുമരുന്ന് മാഫിയയുടെ വിളയാട്ടത്തിനും നഗരസഭാ കൗണ്‍സിലര്‍മാര്‍ക്ക് നേര്‍ക്ക് നടന്ന ആക്രമണത്തിലും പ്രതിഷേധിച്ച് ചെയര്മാന് തോമസ് ജോസഫിന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ നടത്തിയ ഉപവാസസമരത്തിന് വിവിധ ജനവിഭാഗങ്ങളുടെ പിന്തുണ. ബിഷപ്പ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ ഉപവാസം ഉദ്ഘാടനം ചെയ്തു.
പോലീസ് ഔട്ട് പോസ്റ്റിന് സമീപം നടത്തിയ സമരത്തില്‍ നഗരസഭയിലെ ബിജെപി, കോണ്‍ഗ്രസ്, മുസ്ലിംലീഗ്, പിഡിപി, കേരളാ കോണ്‍ഗ്രസ്, സ്വതന്ത്ര കൗണ്‍സിലര്‍ എന്നിവര്‍ പങ്കെടുത്തു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഇല്ലിക്കല്‍ കുഞ്ഞുമോന് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാസെക്രട്ടറി എല്‍. പി. ജയചന്ദ്രന്, ഡിസിസി പ്രസിഡന്റ് എ. എ. ഷുക്കൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കല്ലേലി രാഘവന്പിളള നാരങ്ങനീര് നല്കി ഉപവാസ സമരം അവസാനിപ്പിച്ചു. സിപിഎം, സിപിഐ കൗണ്‍സിലര്‍മാര്‍ ബഹിഷ്ക്കരിച്ചത് രാഷ്ട്രീയപ്രേരിതമാണെന്ന് ആക്ഷേപം ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: