ന്യൂദല്‍ഹി: പ്രമുഖ വ്യവസായി അനില്‍ അംബാനിയുടെ മൂത്തമകന് ജെയ് അന്മോല് (24) രണ്ടുവര്‍ഷത്തെ പരിശീലനത്തിന് ശേഷം റിലയന്‍സ് ക്യാപിറ്റല്‍ ബോര്‍ഡില്‍ അഡീ. ഡയറക്ടറായി ചുമതലയേറ്റു.
2014 മുതല്‍ റിലയന്‍സ് ക്യാപിറ്റലിന്റെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തുവരികയായിരുന്നു. ചെയര്മാന് അനില്‍ അംബാനിയെ കൂടാതെ റിലയന്‍സ് ക്യാപിറ്റലിലുള്ള കുടുംബത്തിലെ ഏകഅംഗമാണ് അന്മോല്. അടുത്തമാസം നടക്കുന്ന വാര്‍ഷിക പൊതുയോഗത്തില്‍ പൂര്‍ണ്ണസമയ എക്സിക്യൂട്ടീവ് ഡയറക്ടറാവും. 4000 കോടി ആസ്ഥിയാണ് റിലയന്‍സ് ക്യാപിറ്റലിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: