ഏഴു വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു

Tuesday 23 August 2016 10:13 pm IST

ന്യൂദല്‍ഹി: ഏഴുവയസുകാരിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്തു. കിഴക്കന്‍ ദല്‍ഹിയിലെ മന്ദാവാലിയ്ക്കടുത്ത് യമുന ഖദാറിലാണ് സംഭവം. മൂന്ന് പേര്‍ ചേര്‍ന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയി മണിക്കൂറുകളോളം മൃഗീയമായി ഉപദ്രവിച്ചതായി പോലീസ് പറഞ്ഞു. പിന്നീട് വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച് സംഘം കടന്നു. സ്വകാര്യ ഭാഗങ്ങളില്‍ ധാരാളം മുറിവുകളുണ്ട്. ചോരവാര്‍ന്നൊഴുകുന്ന നിലയില്‍ കുട്ടി വീട്ടില്‍ മടങ്ങിവന്നതായി മാതാപിതാക്കള്‍ പറഞ്ഞു. കുട്ടിയെ ആദ്യം ലാല്‍ബഹാദൂര്‍ ശാസ്ത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് മാറ്റി. മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ രണ്ട് പേര്‍ കുട്ടിയുടെ അയല്‍ക്കാരാണ്. ഇവരുടെ സുഹൃത്താണ് മറ്റേയാള്‍. ഫുരെ(19), ഭീംസെന്‍ (19) അമിര്‍(21) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രാത്രി വീട്ടുമുറ്റത്തെ കട്ടിലില്‍ ഉറങ്ങിയ കുട്ടിയെ സംഘം വലിച്ചിഴച്ച് തൊട്ടടുത്തുളള കാട്ടില്‍ കൊണ്ടുപോയാണ് ബലാല്‍സംഗം ചെയ്തതെന്നും പോലീസ് പറഞ്ഞു. ഒച്ചവച്ചാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഓരോരുത്തരായി കുട്ടിയെ പീഡിപ്പിക്കാന്‍ തുടങ്ങി. അപ്പോഴേക്കും കുട്ടിയുടെ ബോധം നഷ്ടപ്പെട്ടു. പിന്നീട് മൂവരും ചേര്‍ന്ന് കുട്ടിയെ വീടിന് സമീപമുളള ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച് രക്ഷപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.