ദേവസ്വം ബോര്‍ഡ് കോളേജില്‍ ഡിവൈഎഫ്‌ഐ ആക്രമണം രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

Tuesday 23 August 2016 10:19 pm IST

കടുത്തുരുത്തി: കീഴുര്‍ ദേവസ്വം ബോര്‍ഡ് കോളേജില്‍ എബിവിപി പ്രവര്‍ത്തകര്‍ നടത്തിയ രക്ഷാബന്ധന്‍ ആഘോഷത്തിനു നേരെ ഡിവൈഎഫ്‌ഐ ആക്രമണം. അക്രമത്തില്‍ എബിവിപി പ്രവര്‍ത്തകരായ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. ബികോം രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥി അനന്തു, ബിറ്റിഎസ് മുന്നാംവര്‍ഷ വിദ്യര്‍ത്ഥി വിഷ്ണു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 9.30നാണ് സംഭവം. കോളേജില്‍ എബിവിപി പ്രവര്‍ത്തകര്‍ രക്ഷാബന്ധന്‍ മഹോത്സവം നടത്തുന്നതിനിടെയാണ് കോളേജിന് പുറത്ത് നിന്നെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമണം അഴിച്ചുവിട്ടത്. കോളേജിന് പുറത്തുള്ള പെരുവ സ്വദേശികളായ ശരത്ത്, ഡിബിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയത്. വടിവാളും കമ്പിവടികളും തുടങ്ങിയ മാരകായുധങ്ങളുമായി എത്തിയ അക്രമിസംഘം കോളേജില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ വിദ്യാര്‍ത്ഥികളില്‍ നിന്നും തിരഞ്ഞുപിടിച്ചാണ് എബിവിപി പ്രവര്‍ത്തകരായ അനന്തുവിനേയും വിഷ്ണുവിനേയും അക്രമിസംഘം അക്രമിച്ചത്. അക്രമത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ഉടന്‍തന്നെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുറത്തു നിന്നെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജില്‍ അക്രമംനടത്തുന്ന വിവരം പ്രിന്‍സിപ്പാള്‍ പോലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. പോലീസ് കോളേജില്‍ എത്തിയെങ്കിലും അക്രമം നടത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് അനുകൂലമായി പ്രവര്‍ത്തിച്ചെന്നാണ് ആക്ഷേപം. പോലീസിന്റെ നടപടിയില്‍ രോഷാകുലരായ നാട്ടുകാര്‍ ഒത്തുകൂടി പ്രഷേധം നടത്തി. അക്രമത്തിന് നേതൃത്വം നല്‍കിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകാരായ ശരത്തും ഡിബിനും കോട്ടയം ബിസിഎം കോളേജിലെ മുന്‍ വിദ്യാര്‍ത്ഥികളാണ്. ഇവര്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരാണെന്ന വ്യാജേനയാണ് കോളേജിന് അകത്തുകടന്ന് എബിവിപി പ്രവര്‍ത്തകര്‍ നടത്തിയ രക്ഷാബന്ധന്‍ ആഘോഷത്തിന് നേരെ ആക്രമണം നടത്തിയത്. ഇവര്‍ പല ക്രിമിനല്‍ കേസുകളിലും പ്രതികളാണ്. വൈക്കം ഡിവൈഎസ്പി സുരേഷ്ബാബു, കടുത്തുരുത്തി സിഐ എം.കെ. ബിനുകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കോട്ടയത്തു നിന്നെത്തിയ ആംഡ് പോലിസ് സംഘം സംഭവസ്ഥലത്തു ക്യമ്പ് ചെയ്യുകയാണ്. സ്ഥലത്ത് ഭീകരാന്തരിക്ഷം സൃഷ്ടിച്ചവരെ അറസ്റ്റ്‌ചെയ്യാതെ പോലിസ് എബിവിപി പ്രവര്‍ത്തകരുടെ വിടുകയറി ഭീഷണിപ്പെടുത്തിയതിനെതിരെ ശക്തമായ പ്രധിഷേധത്തിലാണ് നാട്ടുകാര്‍. ഈ സംഭവത്തിന് ശേഷം ബിജെപി പ്രവര്‍ത്തകനായ വെളുത്തേടത്തുപറമ്പില്‍ അനുപിന്റെ വിട് സിപിഎം കാര്‍ അടിച്ചുതകര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.