25ന് കോട്ടയത്ത് കരിദിനം

Tuesday 23 August 2016 10:20 pm IST

കോട്ടയം: സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെസഹകരണത്തോടെ 25ന് ജില്ലയില്‍ ബിജെപി കരിദിനം ആചരിക്കും. കീഴൂര്‍ ഡി.ബി.കോളേജില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നത്തിയ അക്രത്തില്‍ പ്രതിഷേധിച്ചാണ് കരിദിനാചരണം. രക്ഷാബന്ധന്‍ നടത്താന്‍ അനുവദിക്കില്ലെ എസ്എഫ്‌ഐ മുന്നറിയിപ്പ് സംഘപരിവാര്‍ നേതാക്കള്‍ പോലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ പോലീസിന്റെ സാന്നിധ്യത്തിലാണ് എബിവിപി വിദ്യാര്‍ത്ഥികളെ ഇവര്‍ മര്‍ദ്ദിച്ചത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ കൊണ്ടുപോകുന്ന വഴിക്കും ആക്രമിക്കപ്പെട്ടു. വിദ്യാര്‍ത്ഥികളെ ആക്രമിച്ച പുറത്തുനിന്നുവന്ന ഗുണ്ടകളെ അറസ്റ്റു ചെയ്യുവാനും പോലീസ് തയ്യാറായില്ല. കുട്ടികളുടെ കയ്യില്‍ കെട്ടിയിരുന്ന ചരടുകള്‍ പൊട്ടിക്കുകയും നെറ്റിയിലെ കുറികള്‍ മായ്ച സംഭവവും നിസ്സാരമായി കാണാന്‍ കഴിയില്ല. സിപിഎമ്മിന്റെ വിശ്വാസധ്വംസനം അംഗീകരിക്കാന്‍ കഴിയില്ല. വാഹനങ്ങള്‍ തല്ലി തകര്‍ത്തു. സി.പി.എം. നേതൃത്വത്തില്‍ നടന്ന ഏകപക്ഷീയ ആക്രമണത്തിന് കുടപിടിക്കുന്ന സമീപനമാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഇതില്‍ പ്രതിഷേധിച്ചാണ് കരിദിനം ആചരിക്കുന്നതെന്ന് ബിജെപി ജില്ലാപ്രസിഡന്റ് എന്‍. ഹരി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.