കുമരകം: 2016-17 വാര്‍ഷിക പദ്ധതികളുടെ തുകവിനിയോഗത്തില്‍ വിവേചനം കാട്ടിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തില്‍ കുമരകത്ത് അസാധാരണ ഗ്രാമസഭയും അയല്‍സഭയും വിളിച്ചുചേര്‍ക്കും. പദ്ധതിയുടെ അംഗീകാരത്തിന് ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റിയുടെ അംഗീകാരം വേണമെന്നിരിക്കെ പ്രതിപക്ഷ ഭൂരിപക്ഷമുള്ള കമ്മറ്റിയില്‍ പദ്ധതി ചര്‍ച്ചയ്ക്ക് വച്ചില്ലെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചു. പ്രതിപക്ഷ അംഗങ്ങളുടെ വാര്‍ഡുകളില്‍ 2ലക്ഷം രൂപമാത്രം നല്കി കൂടുതല്‍ തുക ഭരണഭക്ഷ വാര്‍ഡുകളില്‍ വിനിയോഗിക്കാനുള്ള നീക്കം ശക്തമായി നേരിടുമെന്ന് പ്രതിപക്ഷ അംഗങ്ങളായ വിഷ്ണുമണി, വി.എന്‍. ജയകുമാര്‍, പി.കെ. സേതു, വി.എന്‍. പ്രദീപ്കുമാര്‍, മാഗി ജോണ്‍ എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: