സല്‍മാന്‍ ഖാന്റെ സഹോദരിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച

Tuesday 23 August 2016 10:29 pm IST

മുംബൈ: പ്രമുഖ ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ സഹോദരി അര്‍പ്പിതയുടെ, ബാന്ദ്രയിലെ പസഫിക് ഹൈറ്റ്‌സിലെ അപ്പാര്‍ട്ടുമെന്റില്‍ നിന്ന് 3.25 ലക്ഷം കവര്‍ന്നു. അവധി ആഘോഷിക്കാന്‍ പോയ അര്‍പ്പിതയും ഭര്‍ത്താവ് ആയൂഷ് ശര്‍മ്മയും ഞായറാഴ്ച മടങ്ങിവന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ജൂലൈ 30 മുതല്‍ അഫ്‌സയെന്ന വേലക്കാരിയെ കാണാതായിട്ടുണ്ട്. മോഷണം നേരത്തെയാണ് നടന്നതെന്നും കരുതുന്നു. പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.