അസ്‌ലം വധം: സിപിഎമ്മുകാരന്‍ റിമാന്‍ഡില്‍

Tuesday 23 August 2016 11:57 pm IST

നാദാപുരം: വെള്ളൂരിലെ മുഹമ്മദ് അസ്‌ലമിനെ വാഹനമിടിച്ച് വീഴ്ത്തി വെട്ടിക്കൊന്ന കേസില്‍ സിപിഎമ്മുകാരനായ വളയം നിരവുമ്മല്‍ സ്വദേശി കക്കുഴിയുള്ളപറമ്പത്ത് നിധിന്‍ എന്ന കുട്ടു (25) അറസ്റ്റിലായി. ഇയാള്‍ കണ്ണവം വനമേഖലയോട് ചേര്‍ന്ന് വാഴമലയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. വയനാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ തൊട്ടില്‍പ്പാലത്തിനും കുറ്റ്യാടിക്കും ഇടയിലുള്ള മാവിന്‍ ചുവട്ടില്‍ വച്ച് ഇന്നലെ രാവിലെ എട്ടുമണിക്കാണു പൊലീസ് പിടിച്ചത്. ബേപ്പൂര്‍ സ്വദേശി യുടെ ഉടമസ്ഥയിലുള്ള ഇന്നോവ കാര്‍ നാദാപുരം സ്വദേശി ഉപയോഗിച്ച് വരികയായിരുന്നു. ഇയാളില്‍ നിന്നും വാണിമേല്‍ സ്വദേശി വാടകക്കെടുത്ത കാര്‍ നിധിനാണ് കൊലയാളി സംഘത്തിന് നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. കൊലപാതക സംഘത്തിന് സഹായം നല്‍കല്‍, തെളിവ് നശിപ്പിക്കല്‍ കുറ്റങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത് ഇയാള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും സിം കാര്‍ഡും ഒളിവില്‍ കഴിയുന്നതിനിടെ നശിപ്പിച്ചിരുന്നു. ഈ മാസമാണ് മുസ്ലീം ലീഗ് പ്രവര്‍ത്തകനായ വെള്ളൂരിലെ മുഹമ്മദ് അസ്‌ലം കൊല്ലപ്പെടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.