ന്യൂദല്‍ഹി: ലോകത്തെ 10 സമ്പന്നരാജ്യങ്ങളില്‍ ഭാരതത്തിന് ഏഴാംസ്ഥാനം. അമേരിക്കയാണ് ഏറ്റവും മുന്നില്‍. 5600 ബില്യണ്‍ ഡോളര്‍( 37570 കോടി രൂപ) വ്യക്തിഗത സ്വത്തോടെയാണ് ഭാരതം പത്ത് സമ്പന്ന രാഷ്ട്രങ്ങള്‍ക്കിടയില്‍ സ്ഥാനംപിടിച്ചതെന്ന് ന്യൂ വേള്‍ഡ് വെല്‍ത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 8, 9, 10 സ്ഥാനങ്ങളില്‍ യഥാക്രമം കാനഡ, ഓസ്ട്രേലിയ, ഇറ്റലി എന്നീ രാജ്യങ്ങളാണ്.
വസ്തു, പണം, ഓഹരികള്‍, ബിസിനസ് എന്നിവയടക്കം ഒരു വ്യക്തിയുടെ എല്ലാ ആസ്തികളുമാണ് വ്യക്തിഗത സ്വത്തായി കണക്കാക്കുന്നത്. ഭാരതത്തിന്റെ വലിയ ജനസംഖ്യയാണ് രാജ്യത്തെ ഈ പദവിയില്‍ എത്തിച്ചതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: