പയ്യന്നൂര്‍: പയ്യന്നൂര്‍ കോടതി പരിസരത്ത് സിപിഎം സംഘം അഴിഞ്ഞാടി. പോലീസ് വാഹനം കല്ലെറിഞ്ഞു തകര്‍ത്തു. ബിഎംഎസ് നേതാവിനെ കൊന്ന കേസില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകരെയും സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് ബിജെപി പ്രവര്‍ത്തകരേയും ഇന്നലെ കോടതിയില്‍ ഹാജരാക്കിയിരുന്നു. സിപിഎമ്മുകാരെ കാണാന്‍ കോടതി പരിസരത്തെത്തിയ സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അഴിഞ്ഞാടുകയായിരുന്നു.
പോലീസിന്റെ വാഹനം തടഞ്ഞു. വാഹനത്തിലുണ്ടായിരുന്നവരെ അക്രമിക്കാന്‍ മുതിര്‍ന്നതോടെ പോലീസ് ലാത്തിവീശി. പിരിഞ്ഞുപോകാന്‍ തയ്യാറാവാതെ അവര്‍ പോലീസ് ജീപ്പ് അടിച്ചു തകര്‍ത്തു.
വാഹനത്തിനകത്തുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകരായ മനു, വൈശാഖ് എന്നിവര്‍ക്ക് പരിക്കേറ്റു. മറ്റൊരു വാഹനത്തിലാണ് പ്രതികളെ ജയിലിലേക്ക് തിരിച്ചു കൊണ്ടു പോയത്. പെരുമ്പ പാലം വരെ വാഹനത്തെ റിനീഷിന്റെ നേതൃത്വത്തിലുളള സിപിഎം സംഘം പിന്തുടര്ന്നു. അവര്‍ ശ്രീകൃഷ്ണ ജയന്തി പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ സംഘപരിവാര്‍ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു. രസീത് ബുക്കുകളും പണവും അപഹരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: