തച്ചങ്കരി; 14 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി

Wednesday 24 August 2016 12:36 am IST

ഇടുക്കി: മൂന്നാര്‍ കേറ്ററിങ് കോളേജും ഹോസ്റ്റലും പ്രവര്‍ത്തിക്കുന്നത് കയ്യേറ്റ ഭൂമിയിലാണെന്ന് കണ്ടെത്തി. 34/1, 222/1 എന്നീ സര്‍വെ നമ്പരുകളിലുള്ള വസ്തുവാണ് ചിന്നക്കനാല്‍ വില്ലേജില്‍ തച്ചങ്കരി ഫൗണ്ടേഷന്റേതെന്ന് അവകാശമുന്നയിക്കുന്നത്. 153/69 , 143/69, 144/69, 152/69, 54/70, 19/78, എന്നീ നമ്പരുകളിലുള്ള പട്ടയമാണ് ഇത്. പട്ടയങ്ങളുടെ മറവില്‍ കയ്യേറ്റഭൂമിയിലാണ് കെട്ടിടം. 222/1 എന്ന സര്‍വ്വേ നമ്പരിലുള്ള സര്‍ക്കാര്‍ ഭൂമിയിലാണ് കെട്ടിടങ്ങള്‍. പട്ടയവും കൈവശഭൂമിയും യോജിച്ച് വരുന്നത് ഒരേക്കര്‍ വസ്തുവില്‍ മാത്രമാണ്. 54/70 ആണ് ഇതിന്റെ പട്ടയ നമ്പര്‍. ഈ വസ്തുവിന്റെ പട്ടയം വ്യാജമാണെന്ന് ലാന്റ് റവന്യൂ കമ്മീഷണര്‍ കണ്ടൈത്തിയിരുന്നു. ഈ സാഹചര്യത്തില്‍ തച്ചങ്കരികുടുംബത്തിന്റെ അധീനതയിലുള്ള 14.07 ഏക്കര്‍ വസ്തു സര്‍ക്കാര്‍ ഭൂമിയാണെന്ന് വ്യക്തം. എല്ലാ റവന്യൂ രേഖകളും തച്ചങ്കരിക്കെതിരായിരുന്നിട്ടും നടപടിയുണ്ടായില്ല. 153/69 എന്ന പട്ടയം സംബന്ധിച്ച കേസ് മൂന്നാര്‍ ട്രൈബ്യൂണലിന്റെ പരിഗണനയിലാണ്. ഇവിടെയാണ് കേറ്ററിങ് കോളേജിന്റെ ഏഴ് നില മന്ദിരം. ടൗണ്‍ പ്ലാനറുടെ അനുമതി ഇല്ല. പരിസ്ഥിതി ലോല മേഖലയാണ് ഇത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.