ഐഎസ് ബന്ധം : എന്‍ഐഎ അന്വേഷിക്കുമെന്ന് കേന്ദ്ര ം

Wednesday 24 August 2016 12:38 am IST

തിരുവനന്തപുരം: പാലക്കാട്, കാസര്‍കോട് പ്രദേശങ്ങളില്‍ നിന്നും അപ്രത്യക്ഷരായവരെക്കുറിച്ചുള്ള കേസ് എന്‍ഐഎ അന്വേഷിക്കുമെന്ന് കേന്ദ്രം. ഇതു സംബന്ധിച്ച് എന്‍ഐഎക്ക് നിര്‍ദ്ദേശം നല്‍കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. തിരോധാന കേസിന്റെ പ്രാഥമിക അന്വേഷണത്തില്‍ പ്രതികള്‍ ഐഎസ് പ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്ന തരത്തില്‍ ക്രിമിനല്‍ ഗൂഢാലോചനയില്‍ പങ്കു ചേര്‍ന്നിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുള്ളതായും കേന്ദ്രം ഉത്തരവില്‍ വ്യക്തമാക്കുന്നു. ഐഎസില്‍ ചേരാനെന്ന പേരില്‍ നാടുവിട്ടതായി സംശയിക്കുന്നവര്‍ക്കെതിരെ കേരള പോലീസ് കാസര്‍ഗോഡ്, പാലക്കാട് ജില്ലകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. യുവാക്കളുടെ തിരോധാനവും കേസിലെ അന്താരാഷ്ട്ര ബന്ധവും ഗൗരവത്തോടെയാണ് കാണുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.