ന്യൂദല്‍ഹി: സൗദിയില്‍ തൊഴില്‍ നഷ്ടമായവര്‍ സപ്തംബര്‍ 25നകം രാജ്യത്ത് മടങ്ങിയെത്തണമെന്ന് കേന്ദ്രവിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ആവശ്യപ്പെട്ടു. തൊഴില്‍ നഷ്ടമായവര്‍ ശമ്പള കുടിശികയ്ക്ക് വേണ്ടി കാത്തു നില്‍ക്കേണ്ടതില്ല. സൗദി സര്‍ക്കാരുമായി നടത്തുന്ന ചര്‍ച്ചകളില്‍ കുടിശിക പ്രശ്നങ്ങള്‍ ഉള്‍പ്പെടെ പരിഹരിക്കപ്പെടുമെന്നും സുഷമാ സ്വരാജ് അറിയിച്ചു.
സപ്തംബര്‍ 25നകം മടങ്ങുന്നവരെ കേന്ദ്രസര്‍ക്കാര്‍ ചെലവില്‍ നാട്ടിലെത്തിക്കും. അല്ലാത്തവര്‍ക്ക് സ്വന്തം ചെലവില്‍ സൗദിയില്‍ തങ്ങാം. സപ്തംബര്‍ 25ന് ശേഷം മടങ്ങിവരുന്നവര്‍ സ്വന്തം ചെലവില്‍ മടങ്ങിവരണമെന്നും സുഷമാ സ്വരാജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: