കാഞ്ഞങ്ങാട്: കണ്‍സ്യൂമര്‍ ഫെഡ് വഴി ഓണ്‍ലൈന്‍ മദ്യവില്‍പ്പന തീരുമാനം എക്സൈസ് വകുപ്പിനോട് ആലോചിക്കാതെയാണെന്ന് കമ്മീഷണര്‍ ഋഷിരാജ് സിങ്.
ഇക്കാര്യത്തില്‍ എക്സൈസ് വകുപ്പിന്റെ എതിര്‍പ്പ് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ വഴി മദ്യം വില്പന നടത്തുമ്പോള്‍ ലൈസന്‍സ് നല്‍കേണ്ടത് വകുപ്പാണ്. ഓണ്‍ലൈനിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് പോലും മദ്യം വാങ്ങാം. പ്രായപരിധി ബാധകമല്ല.
ഇത് നിയമവിരുദ്ധമാണെന്ന് ഋഷിരാജ് സിങ്് പറഞ്ഞു.
മദ്യം നിര്‍ത്തലാക്കിയതിന് ശേഷം എക്സൈസ് കേസുകള്‍ വര്‍ധിച്ചു. വ്യാജ അരിഷ്ട നിര്‍മാണവും മദ്യനിര്‍മാണവും വര്‍ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: